The Cochin College Kochi-2

CAP User Login

UG CAP അഡ്മിഷന്‍ 2023
Allotment
Trial Allotment 2023 Published


അഡ്മിഷന്‍ ഹെല്‍പ്‌ലൈന്‍

അഡ്മിഷനുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക്: 9633981674, 8089340082

അഡ്മിഷന്‍ സംബന്ധിച്ചുള്ള പൊതുവായ സംശയങ്ങള്‍ക്ക്:
ഓഫീസ്: 8606134114, 04842226449

Admission Process

For Admission

General Instruction

  •   CAP Reg.No is required

UG CAP അഡ്മിഷന്‍ 2022

  • കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, ഗവണ്‍മെന്റിന്റെയും യൂണിവേഴ്‌സിറ്റിയുടെയും നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഓണ്‍ലൈന്‍ രീതിയിലാണ് അഡ്മിഷന്‍ നടത്തുന്നത്.
  • എം.ജി. യൂണിവേഴ്‌സിറ്റി ഏകജാലക അഡ്മിഷന്‍ പ്രക്രിയ (CAP) വഴി അലോട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ക്ക് മാത്രമേ കോളേജില്‍ അഡ്മിഷന്‍ നേടാന്‍ സാധിക്കുകയുള്ളൂ.
  • യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് നിശ്ചിതഫീസ് ഒടുക്കി സ്ഥിരം അഥവാ താത്ക്കാലിക അഡ്മിഷന്‍ തെരഞ്ഞെടുത്തതിനുശേഷം അലോട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക.


  • കോളേജില്‍ താത്ക്കാലിക പ്രവേശനം തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍ ശ്രദ്ധിക്കുക.

  • താത്ക്കാലിക അഡ്മിഷന്‍ തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍ യൂണിവേഴ്‌സിറ്റി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന രേഖകള്‍ പരിശോധിച്ച് അഡ്മിഷന് പര്യാപ്തമാണെന്ന് കാണുന്നപക്ഷം താത്ക്കാലിക അഡ്മിഷന്‍ 'കണ്‍ഫേം' ചെയ്യുന്നതാണ്.
  • അപേക്ഷകരുടെ ഡിജിറ്റല്‍ രേഖകളില്‍ എന്തെങ്കിലും ന്യൂനതകള്‍ കണ്ടെത്തുന്നപക്ഷം അപേക്ഷകരെ കോളേജില്‍ നിന്നും ബന്ധപ്പെടുന്നതായിരിക്കും.
  • പ്രസ്തുത പിഴവുകള്‍ പരിഹരിച്ചാല്‍ മാത്രമായിരിക്കും താത്ക്കാലിക അഡ്മിഷന്‍ നല്‍കുന്നത്. ഗുരുതരമായ എന്തെങ്കിലും പിഴവുകള്‍ കണ്ടെത്തുന്നപക്ഷം അഡ്മിഷനുള്ള യോഗ്യത റദ്ദാക്കപ്പെടുന്നതാണ്.
  • കോളേജില്‍ അഡ്മിഷന്‍ കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ അപേക്ഷകര്‍ക്ക് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് കണ്‍ഫര്‍മേഷന്‍ സ്ലിപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


  • കോളേജില്‍ സ്ഥിരപ്രവേശനം തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍ ശ്രദ്ധിക്കുക.

  • അപേക്ഷകര്‍ യൂണിവേഴ്‌സിറ്റി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും ആധികാരികത പരിശോധിച്ചശേഷമാണ് അഡ്മിഷന്‍ നല്‍കുന്നത്.
  • അപേക്ഷകരുടെ ഡിജിറ്റല്‍ രേഖകളില്‍ എന്തെങ്കിലും ന്യൂനതകള്‍ കണ്ടെത്തുന്നപക്ഷം അപേക്ഷകരെ കോളേജില്‍ നിന്നും ബന്ധപ്പെടുന്നതായിരിക്കും. പ്രസ്തുത പിഴവുകള്‍ പരിഹരിച്ചാല്‍ മാത്രമായിരിക്കും സ്ഥിര അഡ്മിഷന്‍ നല്‍കുന്നത്. ഗുരുതരമായ എന്തെങ്കിലും പിഴവുകള്‍ കണ്ടെത്തുന്നപക്ഷം അഡ്മിഷനുള്ള യോഗ്യത റദ്ദാക്കപ്പെടുന്നതാണ്.
  • ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേറ്റ് വെരിഫിക്കേഷന്‍ കഴിഞ്ഞ്, അഡ്മിഷന് യോഗ്യരായ അപേക്ഷകര്‍ക്ക് കോളേജ് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത്, നിശ്ചിത ഫീസ് ഒടുക്കി അഡ്മിഷന്‍ നേടാവുന്നതാണ്.
  • ഓണ്‍ലൈന്‍ അഡ്മിഷന്‍ പൂര്‍ത്തിയാക്കിയശേഷം ടി.സി. കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ഒപ്പ് രേഖപ്പെടുത്തിയ അലോട്‌മെന്റ് മെമ്മോ മററുരേഖകൾ ഏന്നി രേഖകളുടെ അസല്‍ കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്.*