കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്കനുസൃതമായി പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലാണ് 2021-22 അക്കാദമിക് വര്‍ഷത്തേക്കുള്ള അഡ്മിഷന് നടത്തുന്നത്. ആയതിനാല്‍ അപേക്ഷകരും രക്ഷിതാക്കളും കോളേജിലെ ഓണ്‍ലൈന്‍ നടപടിക്രമങ്ങളിലേക്ക് പ്രവേശിക്കുന്നത് മുമ്പ് യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ നിന്നും അഡ്മിഷന് സംബന്ധിച്ചുള്ള വിവരങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതാണ്. യൂണിവേഴ്സിറ്റി വെബ്സൈറ്റ് ലിങ്ക്: http://cap.mgu.ac.in/
- കോവിഡ് 19 പശ്ചാത്തലത്തില്‍ അഡ്മിഷന്ഓണ്ലൈന് പ്രക്രിയ വഴിയായിരിക്കും.
- അപേക്ഷകര്‍ അഡ്മിഷന് നേടുന്നതിനോ, അഡ്മിഷന് സംബന്ധിയായ അന്വേഷണങ്ങള്ക്കായോ കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.
- ഓണ്‍ലൈന്‍ അഡ്മിഷന്റെ ഭാഗമായി വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയും ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുകയും ചെയ്യുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തുകയും തെറ്റുകള്‍ ഒഴിവാക്കുകയും ചെയ്യുക. അപേക്ഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകള്‍ മൂലം പിന്നീടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ, അഡ്മിഷന് റദ്ദാകല്‍, ഹയര്‍ ഓപ്ഷന് നഷ്ടമാവുക തുടങ്ങിയ സാഹചര്യങ്ങള്‍ക്കോ കോളേജിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
- എം.ജി. യൂണിവേഴ്സിറ്റി ഏകജാലക അഡ്മിഷന് പ്രക്രിയ (CAP) വഴി അലോട്മെന്റ് ലഭിച്ച അപേക്ഷകര്‍ക്കു മാത്രമേ കോളേജില്‍ ഓണ്‍ലൈന്‍ അഡ്മിഷന് നേടാന്‍ സാധിക്കുകയുള്ളൂ.
- അപേക്ഷകര്‍ അപ്ലോഡ് ചെയ്തിട്ടുള്ള എല്ലാ സാക്ഷ്യപത്രങ്ങളും മറ്റു വിവരങ്ങളുടെയും ആധികാരികത പരിശോധിക്കല്‍, ഫീസ് പേയ്മെന്റ് എന്നീ നടപടിക്രമങ്ങള്‍ക്കു ശേഷം മാത്രമേ കോളേജില്‍ അഡ്മിഷന് നല്‍കുകയുള്ളൂ. പ്രസ്തുത രേഖകളുടെ അസല്‍ രേഖകള്‍ പിന്നീട് നിശ്ചയിക്കുന്ന സമയത്ത് കോളേജില്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. ഈ രേഖകള്‍ വീണ്ടും പരീക്ഷാ രജിസ്ട്രേഷനു മുമ്പായി സര്‍വകലാശാല തലത്തിലും നടത്തുന്നതായിരിക്കും. ഈ പരിശോധനകളില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ അപേക്ഷകന്റെ പ്രവേശനം റദ്ദാക്കപ്പെടുന്നതാണ്.
- ഓണ്‍ലൈനില്‍ അഡ്മിഷന് ടൈപ്പ് (സ്ഥിരം/താല്‍ക്കാലികം) തെരഞ്ഞെടുക്കുമ്പോഴും ഓപ്ഷനുകള്‍ റദ്ദാക്കുമ്പോഴുമെല്ലാം പരമാവധി ശ്രദ്ധപുലര്‍ത്തുക. പ്രസ്തുത വിവരങ്ങള്‍ തിരുത്തുവാന്‍ പിന്നീട് സാധിക്കുകയില്ല.
- യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍പ്പെടുന്ന വിദ്യാര്‍ത്ഥികളെ, സര്‍ട്ടിഫിക്കറ്റുകളുടെ ഓണ്‍ലൈന്‍ വേരിഫിക്കേഷന് കഴിഞ്ഞ് യോഗ്യരായി കണ്ടെത്തിയാല്‍ മാത്രമേ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയുള്ളൂ.
- സ്ഥിരപ്രവേശനം എടുക്കുന്നവര്‍ മാത്രമേ ഫീസ് അടയ്ക്കേണ്ടതുള്ളൂ.
- സ്ഥിര പ്രവേശനമെടുക്കുന്നവര്‍ ടി.സി., കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈന്‍ അപേക്ഷാഫോറം ഒറിജിനല്‍, ഫീസ് അടച്ചതിന്റെ രസീത്, ക്യാപ് രജിസ്ട്രേഷന് മെമ്മോ എന്നിവ 3 ദിവസത്തിനകം രജിസ്റ്റേര്‍ഡ് തപാല്‍ മുഖേന അയയ്ക്കേണ്ടതാണ്. അതിനുശേഷം മാത്രമേ ഓണ്‍ലൈന്‍ പ്രക്രിയ പൂര്‍ണ്ണമാകുകയുള്ളൂ.
- ഓണ്‍ലൈന്‍ പ്രവേശനത്തിന് കോളേജ് വെബ് സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
- അഡ്മിഷന് സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള നമ്പറുകളില്‍ ബന്ധപ്പെടുക.
- അലോട്മെന്റ് സംബന്ധമായ വിശദമായ ഷെഡ്യൂള്‍ കാപ് വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ അപേക്ഷകരും ഇത് പരിശോധിച്ച് മനസ്സിലാക്കേണ്ടതാണ്.
അഡ്മിഷന് ഹെല്പ്ലൈന്
അഡ്മിഷന് സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക്:
Office: 8606134114,9744581512, 04842226449
Nodal Officer : 9447120534
അഡ്മിഷനുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങള്‍ക്ക്: 8089831062